കാളിദാസ് എന്നോട് ക്ഷമിക്കണം; ശേഷം കൂപ്പുകൈ ഇമോജി. ഷറഫുദ്ദീന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ വാചകമാണിത്. ഹാപ്പി സർദാർ എന്ന സിനിമയിൽ ഒന്നിച്ചഭിനയിച്ചവർക്കിതെന്ത് പറ്റി എന്ന് ആരാധകർക്ക് തോന്നിയേക്കാം. സംഭവമിങ്ങനെ
2/ 6
ഹാപ്പി സർദാറിലെ കാളിദാസിന്റെ ഈ സ്റ്റിൽ കണ്ടല്ലോ അല്ലെ?
3/ 6
ഇനി ഈ പോസ്റ്റ് നോക്കൂ. സിനിമയിലെ നായികമാർ തനിക്കൊപ്പം കൂടിയ ഫോട്ടോയാണ് ഷറഫുദ്ദീൻ പോസ്റ്റ് ചെയ്തശേഷം കാളിദാസിനോട് ക്ഷമിക്കാൻ പറയുന്നത്. കാളിദാസ് വിട്ടുകൊടുത്തില്ല. മറുപടി നൽകിയിട്ടുണ്ട്
4/ 6
താൻ കൂടെയില്ലാതെ എല്ലാരും കൂടി ഫോട്ടോയെടുത്തപ്പോൾ 'സിംഗിൾ പസംഗ' ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾപ്പിക്കൂ എന്നാണ് കാളിദാസ് കമന്റിൽ പറയുന്നത്
5/ 6
കാളിദാസ് ജയറാമിന്റെ തിയേറ്റർ റിലീസായ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് സുധീപ്- ഗീതിക ദമ്പതികൾ സംവിധാനം ചെയ്ത 'ഹാപ്പി സർദാർ'. രണ്ടു സാംസ്കാരിക പശ്ചാത്തലത്തിലുള്ളവരുടെ പ്രണയമാണ് ഈ സിനിമ അവതരിപ്പിച്ചത്
6/ 6
മുൻപ് ഒന്നിച്ച് നിരവധി ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്ത സുധീപിന്റെയും ഗീതികയുടെയും ആദ്യത്തെ സംവിധാനസംരംഭമാണ് 'ഹാപ്പി സർദാർ'