ഫാന്‍സിന്റേയും ഫോളോവേഴ്സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുകയാണ്. യഷിന്റെ ഏജന്‍സി പ്രസ്താവനയിലൂടെ അറിയിച്ചു. താരം നല്കുന്ന തെറ്റായ സന്ദേശം നിരവധി പേരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.