ഒരു ശബ്ദ സന്ദേശമാണ് മറുപടിയായി കിട്ടിയത്. കോവിഡ് ശമിച്ചാൽ യൂസ്റയെ കാണാൻ അല്ലിക്ക് ആഗ്രഹമുണ്ടെന്നും സുപ്രിയ അറിയിച്ചു. സുപ്രിയയുടെ പോസ്റ്റ് ഇഷ്ടമായ യൂസ്റ താൻ കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഇന്ത്യൻ സിനിമകൾ കാണാറുണ്ടെന്നു മറുപടി അയക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത സിറിയയിൽ പോകണമെന്ന വളരെ വിചിത്രമായ ആവശ്യം ഉന്നയിച്ചത് (തുടർന്ന് വായിക്കുക)
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അല്ലി മോൾക്ക് വായിക്കാൻ നൽകിയ പുസ്തകങ്ങളിൽ ഒന്നിൽ നിന്നുമാണ് യൂസ്റ അവളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്. ഇന്നത്തെ കാലത്തെ ഒരു ആറ് വയസ്സുകാരി എന്തെല്ലാം വിവരങ്ങൾ മനസ്സിലാക്കുന്നു എന്ന് സുപ്രിയയ്ക്കും കൗതുകം. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്റ തരണം ചെയ്തത്