ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും. ഇതിനായി എയർ ഇന്ത്യയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പിട്ടു. തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസ്സിയുടെയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനാണ് നോര്‍ക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ എന്ന പദ്ധതി നടപ്പാക്കുന്നത്.