ദുബായ്: പന്ത്രണ്ടുകാരനെ ടാക്സി ഡ്രൈവർ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ദുബായിൽ സെപ്തംബർ 16നാണ് സംഭവം. അമ്മ പിൻ സീറ്റിൽ ഇരിക്കുമ്പോഴാണ് കുട്ടി അതിക്രമത്തിന് ഇരയായത്.
2/ 6
ഡ്രൈവർക്കൊപ്പം മുന്‍സീറ്റിൽ ഇരിക്കുകയായിരുന്നു കുട്ടി. യാത്രയിലുടനീളം ടാക്സി ഡ്രൈവർ കുട്ടിയെ മോശമായി തൊട്ടതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറെ കോടതി വിചാരണ ചെയ്തു
3/ 6
വീട്ടിലെത്തിയ ശേഷം കുട്ടി സംഭവത്തെ കുറിച്ച് അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് അൽ ബർഷ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
4/ 6
മുന്നിലെ പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന തന്റെ തുടയിൽ ഡ്രൈവർ തൊട്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ ആവർത്തിക്കുകയായിരുന്നുവെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
5/ 6
മറ്റ് രണ്ട് മക്കൾക്കൊപ്പം പിന്നിലിരിക്കുകയായിരുന്ന താൻ ഡ്രൈവറുടെ കൈ മകന്റെ സീറ്റിൽ കണ്ടതായി കുട്ടിയുടെ അമ്മയും മൊഴി നൽകി.
6/ 6
പൊലീസ് ചോദ്യം ചെയ്യലിനിടെ, കുട്ടിയെ തൊട്ടതായി പ്രതി സമ്മതിച്ചു . എന്നാൽ ഇയാൾ കോടതിയിൽ കുറ്റം നിഷേധിച്ചു. നിലവിൽ ഇയാൾ ജയിലിലാണ്. ഡിസംബർ 12ന് വീണ്ടും വിചാരണ ചെയ്യും.