ഏപ്രിൽ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സെയിൽസ് ഗേളായ യുവതി ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് ബസിൽ കയറിയത്. അൽപ്പദൂരം എത്തിയപ്പോൾ ബസിനുള്ളിൽ യാത്രക്കാരിയായി യുവതി മാത്രമായി. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ബസ് റോഡിന്റെ വശത്ത് നിർത്തിയശേഷം പാകിസ്ഥാനിയായ ഡ്രൈവർ യുവതിയെ ആക്രമിക്കുകയായിരുന്നു. സുന്ദരിയാണെന്നും ലൈംഗികബന്ധത്തിന് താൽപര്യമുണ്ടെന്നും പറഞ്ഞു ഡ്രൈവർ തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
അതിനുശേഷം വായ് പൊത്തിപ്പിടിച്ചശേഷം തന്നെ ലൈംഗികമായി പ്രതി ഉപദ്രവിച്ചെന്നും പറയുന്നു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അയാൾ പറഞ്ഞതെന്നും യുവതി മൊഴി നൽകി. സംഭവത്തിനുശേഷം യുവതിയ മെയിൻ റോഡിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് ബന്ധുവിനെയും കൂട്ടി അൽ മുറാഖബത്ത് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.