ദുബായ്: കൊറോണ ബാധയെ തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിമാന യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ്.
2/ 7
മാർച്ച് ഏഴ് മുതൽ മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ദുബായ് എയർലൈൻസ് കമ്പനി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
3/ 7
പുതിയ പ്രഖ്യാപനം അനുസരിച്ച് സർവീസ് ചാർജോ അധിക തുകയോ നൽകാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് യാത്ര പുനക്രമീകരിക്കാനാകും.
4/ 7
കൊറോണാ ബാധയുടെ പശ്ചാത്തലത്തിൽ യാത്ര മാറ്റിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ് ബോയിംഗ് 777 വിമാന സർവീസ് നടത്തുന്ന ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
5/ 7
"നേരത്തെ ബുക്ക് ചെയ്ത അതേ ക്ലാസിൽ തന്നെ 11 മാസത്തിനിടയിലുള്ള തീയതികളിലേക്ക് അധിക നിരക്ക് നൽകാതെ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്ന് എമിറേറ്റ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
6/ 7
ഈ ഇളവ് എമിറേറ്റ്സ് സർവീസ് നടത്തുന്ന എല്ലാ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ബാധകമാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
7/ 7
ഉപയോക്താക്കളുടെ ആത്മവിശ്വാസവും സംതൃപ്തിയും മുൻനിർത്തിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അദ്നാൻ കാസിം പറഞ്ഞു.