കോവിഡ്: അജ്മാനില്‍ മലയാളി മരിച്ചു; മരിച്ചത് കണ്ണൂർ സ്വദേശി
യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം രണ്ടായി.
News18 Malayalam | April 6, 2020, 2:57 PM IST
1/ 6
കേവിഡ് 19 ബാധിച്ച കണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ചു. പേരാവൂർ കോളയാട് സ്വദേശി പടിഞ്ഞേറയിൽ ഹാരിസ് (36) ആണ് മരിച്ചത്.<br />തലാൽ ഗ്രൂപ്പ് പിആർഒ ആയിരുന്ന ഹാരിസ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികം വിദേശത്തായിരുന്നു. കഴിഞ്ഞ തവണ അവധിക്കു നാട്ടിൽ എത്തിയതിനു ശേഷം രണ്ടുമാസം മുമ്പാണ് തിരിച്ചു പോയത്<br /><br />
2/ 6
ഇന്ന് പുലർച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 4 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിമോണിയ എന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്നലെയാണ് കേവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
3/ 6
പടിഞ്ഞാറയിൽ അബൂബക്കർ ആയിഷ ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യ ജാസ്മിന ഏഴുമാസം ഗർഭിണിയാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം അജ്മാനിൽ തന്നെ മെഡിക്കൽ നിയമപ്രകാരം സംസ്കരിക്കും.
4/ 6
യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളുകളാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നും. യുഎഇയില്‍ ഇന്നലെ 294 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 1700 കടന്നു.
5/ 6
കോവിഡ് ബാധിച്ച് ഇന്ത്യക്ക് പുറത്ത് ആറ് മലയാളികള്‍ കൂടി മരിച്ചു. ഇതില്‍ നാലുപേരും മരിച്ചത് അമേരിക്കയിലാണ്. ലണ്ടനിലും അജ്മാനിലുമാണ് ഓരോ മരണം. ഇതോടെ രാജ്യത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിമൂന്നായി.ന്യൂയോര്‍ക്കിലാണ് മലയാളികളുടെ മരണം.
6/ 6
എഴുപതു വയസുള്ള കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന് ഏറെനാളായി സ്റ്റാറ്റന്‍ ഐലന്‍ഡിലാണ് താമസം. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായിരുന്നു.പിറവം സ്വദേശിയായ ഏലിയാമ്മ പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യയാണ്. 20 വര്‍ഷമായി ന്യൂയോര്‍ക്കില്‍ എത്തിയിട്ട്. ചെങ്ങന്നൂര്‍ സ്വദേശി ശില്പ നായര്‍, ജോസഫ് തോമസ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശില്പ നായര്ചെങ്ങന്നൂര് സ്വദേശിയാണ്..