ദുബായ്: കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അനിശ്ചതിതമായി വൈകുന്നു. ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ദുരിതത്തിലാണ്. യാത്രക്കാർ ദുബായ് വിമാനത്താവള ടെർമിനിലിലാണ് ഇപ്പോഴുള്ളത്.
2/ 3
സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് സൂചന.
3/ 3
അതേസമയം വിമാനം വൈകുന്നതിന്റെ കാരണം ഔദ്യോഗികമായി വിശദീകരിക്കാൻ എയർ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. എപ്പോൾ വിമാനം പുറപ്പെടുമെന്നും അറിയിപ്പ് വന്നിട്ടില്ല.