നേരത്തെ മംഗളൂരു, കരിപ്പൂർ വിമാനത്താവളങ്ങളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്കാണ് പുതിയ വിമാനസർവീസ് ഉപകാരപ്പെടുന്നത്. മുമ്പ് വിമാനത്തിൽ സഞ്ചരിക്കുന്നതിനേക്കാൾ കൂടുതൽ സമയം എയർപോർട്ടിലേക്ക് എടുക്കുമായിരുന്നു. കണ്ണൂരിൽനിന്ന് സർവീസ് ആരംഭിക്കുന്നതോടെ വിമാനത്താവളത്തിലും തിരിച്ച് വീട്ടിലും എത്തുന്ന സമയം ഗണ്യമായി കുറയും.