ഇസ്ലാംവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റ്; ഇന്ത്യക്കാരന് യുഎഇയിൽ ജോലി നഷ്ടമായി
Indian lost Job in UAE | കൊറോണ വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങളെ ചിത്രീകരിച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്
News18 Malayalam | April 13, 2020, 2:36 PM IST
1/ 7
ഫേസ്ബുക്കിലെ ഇസ്ലാമിനെതിരെ പോസ്റ്റിട്ട ഇന്ത്യക്കാരന് യുഎഇയിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ദുബായിലെ മോറോ ഹബ് ഡാറ്റാ സൊല്യൂഷൻസ് കമ്പനിയിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഹൈദരാബാദിൽ നിന്നുള്ള ബാല കൃഷ്ണ നക്കയെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടർന്ന് പുറത്താക്കപ്പെട്ടത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
2/ 7
കൊറോണ വൈറസ് കോശങ്ങളുടെ രൂപത്തിൽ ബോംബുകൾ ധരിച്ച ചാവേർ ആക്രമണകാരികളായി മുസ്ലീങ്ങളെ ചിത്രീകരിച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് വൈറലായതോടെ ബാല കൃഷ്ണ നക്കയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നിരവധിപ്പേർ കമ്പനിയുടെ ട്വിറ്റർ-ഫേസ്ബുക്ക് അക്കൌണ്ടുകളിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നക്കയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെന്ന് കമ്പനി അറിയിച്ചത്.
3/ 7
"മൊറോയിൽ, ഇസ്ലാം വിരുദ്ധമോ വിദ്വേഷമുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്ന ഒന്നിനോടും ഞങ്ങൾ സഹിഷ്ണുത കാണിക്കില്ല."- ഒരു പ്രസ്താവനയിൽ കമ്പനി പറഞ്ഞു.
4/ 7
സമാനമായ മറ്റൊരു സംഭവത്തിൽ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫെസിലിറ്റി മാനേജ്മെന്റിനെ (എഫ്എം) എമ്രിൽ സർവീസസിൽ ടീം ലീഡറായി ജോലി ചെയ്തിരുന്ന രാകേഷ് ബി. കിത്തൂർമത്തിനെ ഏപ്രിൽ ഒമ്പതിന് കമ്പനി ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ അപമാനിച്ചതിനായിരുന്നു നടപടിയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
5/ 7
ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിനു പുറമേ, ഇവർക്കെതിരെ ദുബായ് പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.
6/ 7
കഴിഞ്ഞയാഴ്ച, അബുദാബി നിവാസിയായ മിതേഷ് ഉദേഷിയെ തന്റെ ഫേസ്ബുക്ക് പേജിൽ ഇസ്ലാമിനെ പരിഹസിക്കുന്ന കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
7/ 7
ഇതുകൂടാതെ ഇന്ത്യയിൽ തൊഴിൽ അന്വേഷിക്കുന്ന മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകണമെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെപേരിൽ സമീർ ഭണ്ഡാരി എന്നയാൾക്കെതിരെ ദുബായ് പോലീസ് കേസെടുത്തിരുന്നു.