കണ്ണൂർ സ്വദേശി സൗദിയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ
കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെയാണ്(25) ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആബിദിന്റെ മൃതദേഹം കണ്ടത്.
News18 Malayalam | February 12, 2020, 12:24 PM IST
1/ 6
റിയാദ്: മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെയാണ്(25) ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
2/ 6
തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആബിദിന്റെ മൃതദേഹം കണ്ടെത്തിയത്.
3/ 6
ഒരു വർഷം മുമ്പ് ദമ്മാമിൽ എത്തിയ ആബിദ് കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരനും സുഹൃത്തുമായ ജുനൈദ് ഇടപെട്ട് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ചെയ്തുവരികയായിരുന്നു.
4/ 6
അതിനിടെയാണ് ജുനൈദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കടുത്ത വിഷാദരോഗം ആബിദിനെ പിടിപെട്ടതായാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്.
5/ 6
ആബിദ് അവിവാഹിതനാണ്. അഷ്റഫാണ് ആബിദിന്റെ പിതാവ്. അസ്മയാണ് മാതാവ്. അസീന, ആഷിഖ് എന്നിവർ സഹോദരങ്ങളാണ്.
6/ 6
പോസ്റ്റുമോർട്ടത്തിനുശേഷം ദമാമിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ദമ്മാമിലെ സന്നദ്ധപ്രവർത്തകർ.