ദുബായ്: മലയാളി യുവതി ദുബായിൽ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(40) ആണ് മരിച്ചത്. അൽഖൂസിലെ താമസ സ്ഥലത്ത് ഇന്നു രാവിലെ ആയിരുന്നു സംഭവം.
2/ 3
ഭർത്താവ് വിജേഷ് ആണ് കുത്തി കൊലപ്പെടുത്തിയത് എന്ന് ദുബായ് പോലീസ് അറിയിച്ചു. വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
3/ 3
വിദ്യാ ചന്ദ്രന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായിൽ സ്വകാര്യ കമ്പനിയിൽ അക്കൌണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിദ്യാ ചന്ദ്രൻ.