അബുദാബി: യുഎഇയില്‍ താമസ വിസ കാലാവധി കഴിഞ്ഞവരുടെ പിഴ ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബര്‍വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
2/ 8
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
3/ 8
കോവിഡ് പശ്ചാത്തലത്തിൽ നേരത്തേ 3 മാസത്തേക്ക് പിഴ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
4/ 8
അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാനാകാതെ കുടുങ്ങിയവര്‍ക്കും വിസ പുതുക്കാനാവാതെ യുഎഇയില്‍ കഴിയുന്നവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
5/ 8
കോവിഡ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന ഉല്പന്നങ്ങള് വന്‍തോതില്‍ നിര്‍മിക്കാൻ സഹായിക്കാന്‍ ഫാക്ടറികളോടും ഷെയ്ഖ് മുഹമ്മദ് നിര്‍ദേശിച്ചു.
6/ 8
ആരോഗ്യരംഗത്ത് വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനും മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള കരട് നിയമത്തിനും അംഗീകാരം നല്കി.
7/ 8
സ്വകാര്യ ആശുപത്രികളുടെ ഗുണനിവലാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
8/ 8
ഒരു കുടുംബം പോലെയാണ് നാം മുന്നോട്ടു പോകുന്നതെന്നും ലോകം നേരിടുന്ന വെല്ലുവളികൾ ഒറ്റക്കെട്ടായി നേരിടുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു