സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്സുമാർക്ക് അവസരം; റിക്രൂട്ട്മെന്റ് നോർക്ക റൂട്ട്സ് വഴി
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.
News18 Malayalam | December 5, 2019, 11:15 PM IST
1/ 3
നോർക്ക റുട്ട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിത നഴ്സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള വനിത നഴ്സുമാർക്കാണ് അവസരം.
2/ 3
കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2019 ഡിസംബർ 23 മുതൽ 27 വരെ കൊച്ചിയിലും, ബൊംഗ്ളൂരുവിലും അഭിമുഖം നടക്കും.
3/ 3
താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഡിസംബർ 19. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.