സൗദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു കഴിഞ്ഞ 24 മണിക്കൂറിൽ 119 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി ഗള്‍ഫ് രാഷ്ട്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത് സൗദിയിലാണ് കൊറോണ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രാവിലക്കടക്കമുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. 4000 പേരെയാണ് ഇവിടെ ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകളെ നിരീക്ഷിക്കുമെന്നും അസുഖം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ആഗോളതലത്തിൽ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 15000ത്തോട് അടുക്കുകയാണ് മൂന്നു ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.