News18 Malayalam | December 12, 2019, 10:31 PM IST
1/ 3
സൗദിയിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49 ) ആണ് മരിച്ചത്. ദമാം അബ്ഖൈഖിലാണ് വാഹനാപകടമുണ്ടായത്.
2/ 3
13 വര്‍ഷത്തോളമായി അബ്ഖൈഖിലെ എംഎസ്കെ കമ്പനിയില്‍ എൻജിനിയറായി ജോലി ചെയ്യുന്ന കൃഷ്ണകുമാർ നവോദയ സംഘടനയിലെ പ്രവർത്തകനായിരുന്നു.
3/ 3
അബ്ഖൈഖിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സജിതയും മക്കൾ നന്ദന, ധ്രുവ്, ദേവ് എന്നിവർ ഇപ്പോൾ നാട്ടിലാണ്. ദമാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവോദയ സാമൂഹ്യക്ഷേമ വിഭാഗം അറിയിച്ചു.