കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തുകൊണ്ടുതന്നെ 2020നെ വ്യത്യസ്തമായ രീതിയിൽ സ്വീകരിക്കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നതെന്ന് ട്വീറ്റിൽ പറയുന്നു. അടുത്ത അമ്പത് വർഷത്തേക്കുള്ള യുഎഇയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഏറെ നിർണായകമായ വർഷമായിരിക്കും 2020 എന്നും അദ്ദേഹം വ്യക്തമാക്കി.