ദുബായ്: യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്ക് അറൈവൽ വിസ നൽകുമെന്ന് യുഎഇ. എമിറേറ്റ്സ് സന്ദർശിക്കാനെത്തുന്ന ഇന്ത്യക്കാരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആണ് ഈ സൌകര്യം ലഭ്യമാക്കുകയെന്ന് ദുബായിലെ ഡയറക്ടർ ജനറൽ ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വ്യക്തമാക്കി.