ഭർത്താവിന് വീട്ടുജോലിക്കാരിയുമായി അവിഹിതം; വിവാഹമോചനം തേടി ഭാര്യ കോടതിയിൽ
ഭർത്താവ് വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കാണാനിടയായെന്ന് യുവതി പറയുന്നു
News18 Malayalam | July 27, 2020, 11:33 PM IST
1/ 5
ദുബായ്: ഭർത്താവിന് വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ വിവാഹമോചനം തേടി ഭാര്യ കോടതിയെ സമീപിച്ചു. ബഹറിനിലാണ് സംഭവം.
2/ 5
ഭർത്താവിന് വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്നും, തന്നെ ഒപ്പം താമസിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചന ഹർജി ഫയൽ ചെയ്തത്.
3/ 5
വീട്ടുജോലിക്കാരിയെ കൂടാതെ മറ്റ് നിരവധി സ്ത്രീകളുമായി തന്റെ ഭർത്താവ് അടുപ്പം പുലർത്തുന്നുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. കൂടാതെ തന്നെ ഒപ്പം താമസിപ്പിക്കാനും ഭർത്താവ് തയ്യാറാകുന്നില്ല. അഞ്ച് കുട്ടികളുടെ അമ്മ കൂടിയാണ് പരാതിക്കാരി.
4/ 5
ഭർത്താവ് വീട്ടുജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കാണാനിടയായെന്ന് യുവതി പറയുന്നു. ഇതോടെയാണ് വിവാഹമോചനം ആവശ്യപ്പെട്ടുള്ള പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. എന്നാൽ യുവതിയുടെ ആവശ്യം കീഴ് കോടതി നിരസിച്ചു. ഇതോടെ യുവതി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
5/ 5
“ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തണമെന്നുള്ള എന്റെ കക്ഷിയുടെ ആഗ്രഹം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അവൾ ഒരു പടി പോലും പിന്നോട്ടില്ല,” പ്രതിയുടെ അഭിഭാഷകൻ കൂടിയായ എബ്റ്റിസം അൽ സബാഗ് പറഞ്ഞു. “അപ്പീൽ കോടതിയിൽ നിന്ന് വ്യത്യസ്തമായ ഒരു ഫലം ഞങ്ങൾ പ്രതീക്ഷിക്കുന്നു.”- അദ്ദേഹം പറഞ്ഞു.