ഗുജറാത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി
'അഞ്ച് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ അപകടത്തിൽ മരിച്ചു. ഇരുപത്തിയഞ്ചോളം ആളുകളുമായി പോവുകയായിരുന്ന മിനി ട്രക്ക് ഒരു ട്രക്ക് ട്രെയിലറിന്റെ പുറകിൽ വന്നിടിക്കുകയായിരുന്നു'
News18 Malayalam | November 18, 2020, 12:46 PM IST
1/ 5
വഡോദര: ഗുജറാത്തിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് മരണം. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. വഡോദരയ്ക്ക് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. (ചിത്രം- ANI)
2/ 5
പുലർച്ചെ 2.45ഓടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സിറ്റിയിലെ വഗോദിയ സർക്കിളിന് സമീപം വച്ച് പഞ്ച്മഹലിലെ പാവ്ഗദിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന മിനി ട്രക്ക് ഒരു വലിയ ട്രക്കിന്റെ പുറകിൽ ഇടിച്ചാണ് അപകടം.(ചിത്രം- ANI)
3/ 5
സൂറത്തിലെ വറച്ഛ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വഡോദരയ്ക്ക് സമീപമുള്ള പാവ്ഗദ് ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്. ഇവിടേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച മിനി ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. ഇരുപത്തിയഞ്ചോളം പേർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ ആർ.ബി. ബ്രഹ്മഭട്ട് അറിയിച്ചത്. (ചിത്രം- ANI)
4/ 5
'അഞ്ച് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ അപകടത്തിൽ മരിച്ചു. ഇരുപത്തിയഞ്ചോളം ആളുകളുമായി പോവുകയായിരുന്ന മിനി ട്രക്ക് ഒരു ട്രക്ക് ട്രെയിലറിന്റെ പുറകിൽ വന്നിടിക്കുകയായിരുന്നു' എന്നായിരുന്നു വാക്കുകൾ. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടം കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. (ചിത്രം- ANI)
5/ 5
അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചിട്ടുണ്ട്. 'വഡോദരയ്ക്ക് സമീപമുണ്ടായ റോഡ് അപകടത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ദുഃഖം അറിയിക്കുന്നു. അത്യാവശ്യ കാര്യങ്ങളെല്ലാം ചെയ്യാൻ അധികൃതര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു' മരണപ്പെട്ടവർക്ക് നിത്യശാന്തി നേർന്നു കൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം കുറിച്ചു.