ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വികാരാധീനനായി രാഹുൽ ഗാന്ധി. നിർഭയനാകാൻ തന്നെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചെന്ന് രാഹുൽ. കനത്ത മഞ്ഞ് വീഴ്ചയിലും തികഞ്ഞ ആവേശത്തോടെയായിരുന്നു യാത്രയുടെ സമാപന സമ്മേളനം.
2/ 13
കനത്ത മഞ്ഞ് അവഗണിച്ച് രാഹുലിനെ ശ്രവിക്കാൻ നിരവധി പേർ എത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങിൽ പങ്കെടുത്തു. സിപിഐ ഉൾപ്പെടെ 11 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും എത്തി.
3/ 13
രാഹുൽ യാത്ര അവസാനിപ്പിക്കുമ്പോൾ പരിപാടിയെ രാഷ്ട്രീയ വിജയമായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
4/ 13
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് എതിരായി കുരുത്തുറ്റ സംഖ്യത്തിന് ഇത് വഴിവെയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
5/ 13
2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ തുടക്കം
6/ 13
136 ദിസങ്ങൾ കൊണ്ട് 4000 കിലോമീറ്റർ താണ്ടിയാണ് രാഹുൽ ഗാന്ധി നയിച്ച യാത്ര ശ്രീനഗറിൽ സമാപിച്ചത്
7/ 13
12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി
8/ 13
12 വൻകിട സമ്മേളനങ്ങൾ ഉൾപ്പെടെ 100 ൽ അധികം പൊതുയോഗങ്ങളിൽ സംബന്ധിച്ചു
9/ 13
വെറുപ്പ് തോൽക്കും, സ്നേഹം എപ്പോഴും ജയിക്കും... പുതിയ പ്രഭാതം ഉണ്ടാകും. യാത്രയിലുടനീളം ഉയർത്തിയ വാചകങ്ങൾ
10/ 13
ഇക്കാലത്ത് കോൺഗ്രസിലെ പലവിധ പൊട്ടിത്തെറികൾ. പാർട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഗുജറാത്തിലെ തെരഞ്ഞെടുപ്പും തോൽവിയും
11/ 13
യാത്രയിലൂട നീളം വിഭജനത്തിന്റെയും തീവ്രവാദചിന്തകളുടെയും വക്താക്കളെ തള്ളിപ്പറഞ്ഞു
12/ 13
ഒരൊറ്റ ഇന്ത്യയെന്ന സന്ദേശം കശ്മീരിലെ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയർത്തി രാഹുൽ അടിവരയിട്ടു
13/ 13
ഇനി ഉയരുക, ഈ ഊർജം എത്രനാളെന്ന ചോദ്യമാണ്. കോൺഗ്രസ് പ്രസ്ഥാനത്തിന് ആവേശം നിറച്ച ഉജ്ജ്വലമായ ഏടിന്റെ പ്രതിഫലനം രാജ്യത്തിന്റെ രാഷ്ട്രീയഗതി മാറ്റുമോ?