ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് അഞ്ചു വയസുകാരിയെ പീഡനത്തിനിരയാക്കിയ പതിനേഴുകാരൻ അറസ്റ്റിലായത്. അരുണോദയ കോളനി നിവാസികളായിരുന്നു ഇരുവരും കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത് പാരലൽ കോളേജ് വിദ്യാർഥിയായ പതിനേഴുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പീഡനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.