ന്യൂഡൽഹി: ലോക്സഭ പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിൽ പ്രതിഷേധം അവസാനിക്കുന്നില്ല. ബില്ലിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ത്രിപുരയിൽ സർക്കാർ 48 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദു ചെയ്തു.
2/ 5
മൊബൈലിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരത്തിൽ മൊബൈലിലൂടെ പ്രചരിച്ച വാർത്തകൾ പലയിടത്തും ഗോത്ര - ഗോത്രേതര വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിന് കാരണമാക്കി.
3/ 5
എസ് എം എസ്, വാട്സാപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങൾ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ത്രിപുര സർക്കാർ വ്യക്തമാക്കി.
4/ 5
ഈ സാഹചര്യത്തിലാണ് എസ് എം എസും, മൊബൈൽ ഡാറ്റയും 48 മണിക്കൂർ നേരത്തക്ക് നിരോധിക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണി മുതൽ നിയന്ത്രണം ആരംഭിച്ചു.
5/ 5
ബില്ലിനെതിരെ ട്രൈബൽ പാർട്ടികൾ ബന്ദ് പ്രഖ്യാപിച്ചതോടെ ത്രിപുരയിൽ ജനജീവിതം സ്തംഭിച്ചു. സർക്കാർ സ്കൂളുകളും ഓഫീസുകളും ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും മിക്കയിടത്തും അടഞ്ഞുകിടന്നു. വടക്കു കിഴക്കൻ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണ്. ഗുവാഹത്തിയിൽ ബില്ലിനെതിരെ പ്രതിഷേധ റാലി നടന്നു.