ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിയില് പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി. 80 മുസ്ലിം നേതാക്കൾ പാർട്ടി അംഗത്വം രാജിവെച്ചു. മധ്യപ്രദേശിൽ വെള്ളിയാഴ്ചയാണ് സംഭവം.
2/ 11
പൗരത്വ നിയമ ഭേദഗതി ഭിന്നിപ്പിക്കൽ നടപടിയാണെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്. പ്രാഥമിക അംഗത്വമാണ് രാജിവെച്ചത്.
3/ 11
പാർട്ടി പ്രവർത്തകരായ 80 ഓളം പേർ പ്രാഥമിക അംഗത്വം രാജിവെച്ചതായി രാജിവെച്ച നേതാക്കളിലൊരാളായ രാജിക് ഖുറേഷി ഫർഷിവാല പറഞ്ഞു.
4/ 11
ഇതുസംബന്ധിച്ച് വ്യാഴാഴ്ച പാർട്ടി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു.
5/ 11
രാജിവെച്ചവരിൽ ബിജെപി ന്യൂനപക്ഷ സെല്ലിലെ അംഗങ്ങളുമുണ്ടെന്ന് ഫർഷിവാല വ്യക്തമാക്കി.
6/ 11
സിഎഎ നിലവിൽ വന്നതിനുശേഷം തങ്ങളുടെ വിഭാഗത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നതായും അദ്ദേഹം പറഞ്ഞു.
7/ 11
പരിപാടികളിൽ പങ്കെടുക്കാൻ ചെല്ലുമ്പോൾ ആളുകൾ ശപിക്കുകയും സിഎഎ പോലുള്ള വിഭജന നിയമത്തെക്കുറിച്ച് എത്രനേരം മിണ്ടാതിരിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും ചോദിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
8/ 11
പീഡിതരായ അഭയാർഥികൾക്ക് ഇന്ത്യയിൽ പൗരത്വം നൽകണമെന്നും എന്നാലത് ഒരു മതത്തിന്റെ അടിസ്ഥാനത്തിൽ ആകരുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
9/ 11
ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം സമത്വത്തിനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നും എന്നാൽ ബിജെപി സര്ക്കാർ മതാടിസ്ഥാനത്തിൽ സിഎഎ നടപ്പാക്കിയിരിക്കുകയാണെന്നും നേതാക്കൾ നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
10/ 11
രാജ്യത്തെ വിഭജിക്കുകയും ഭരണഘടനയുടെ അന്തസത്ത തകർക്കുകയും ചെയ്യുന്നതാണിതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
11/ 11
രാജിവെച്ചവരിൽ ബിജെപി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുമായി ഏറെ അടുപ്പമുള്ളവരും ഉണ്ടെന്നാണ് വിവരം. അതേസമയം ഇതിനെ കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.