ഹൈദരാബാദ്: തെലങ്കാനയിൽ ബിയർ കുപ്പിയിൽ ചത്ത തേളിനെ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കി. വാറങ്കൽ ജില്ലയിലാണ് സംഭവം. മദ്യഷോപ്പിൽനിന്ന് വാങ്ങിയ ബിയറിലാണ് ചത്ത തേളിനെ കണ്ടെത്തിയത്. കുടിക്കാനായി എടുത്തപ്പോഴാണ് കുപ്പിക്കുള്ളിൽ തേൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ മദ്യഷാപ്പിന് മുന്നിൽ പ്രതിഷേധം നടത്തി. (Image: Twitter)