രാജീവ് ഗാന്ധിക്കെതിരെ വീണ്ടും മോദി; ഐഎൻഎസ് വിരാട് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു
News18 India | May 9, 2019, 3:08 PM IST
1/ 8
രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ശക്തമായ ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
2/ 8
ദില്ലിയിലെ രാംലീല മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
3/ 8
യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രൈവറ്റ് ടാക്സി പോലെയാണ് ഉപയോഗിച്ചിരുന്നത് എന്നാണ് മോദിയുടെ പുതിയ ആരോപണം.
4/ 8
രാജീവ് ഗാന്ധിയും കുടുംബവും നാവി ഉദ്യോഗസ്ഥരെ വീട്ടുജോലികള്‍ക്കായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
5/ 8
ഒരു ദ്വീപില്‍ രാജീവും കുടുംബവും അവധിക്കാലം ചിലവഴിക്കുമ്പോളായിരുന്നു ഇതെന്നാണ് മോദിയുടെ ആരോപണം. 10 ദിവസം ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് വിരാട് കപ്പല്‍ ആ ദ്വീപിന് സമീപം പിടിച്ചിട്ടിരുന്നുവെന്നും ഇന്ത്യയുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കേണ്ട കപ്പലാണ് ഇത്തരത്തില്‍ രാജീവ് ഗാന്ധി ദുരുപയോഗം ചെയ്തതതെന്നും മോദി ആരോപിച്ചു.
6/ 8
ബന്ധുക്കളെല്ലാം ആ കപ്പലിലുണ്ടായിരുന്നു. ഇത് ദേശസുരക്ഷയെ അപായപ്പെടുത്തലായിരുന്നില്ലേ എന്ന് മോദി ചോദിച്ചു.
7/ 8
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി രാജീവ് ഗാന്ധിയെ ആക്രമിക്കുന്നത്.
8/ 8
അഴിമതിക്കാരനായ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി എന്നായിരുന്നു മോദിയുടെ മുൻപുള്ള ആരോപണം