സർജിക്കൽ സ്ട്രെെക്കിനായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് മിറാഷ് 2000 പോര്‍വിമാനങ്ങളാണ് അത്യാധുനിക മിസൈലുകള്‍ വര്‍ഷിക്കാന്‍ സാധിക്കുന്ന പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത് വജ്ര എന്നാണ് വ്യോമസേനയുടെ ഭാഗമായ മിറാഷിന്റെ വിശേഷണം. അന്‍പതോളം മിറാഷ് 2000 നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുണ്ടെന്നാണ് കണക്ക് 1985 മുതലാണ് മിറാഷ് 2000 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ആക്രമണങ്ങളിലും മിറാഷ് വിമാനങ്ങൾ മുന്നിൽ ഉണ്ടായിരുന്നു. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവും 9.13 മീറ്റര്‍ വിങ്സ്പാനുമുള്ള വിമാനത്തിന് ഒരു ഫൈറ്റർ പൈലറ്റിനെയാണ് ഉൾക്കൊള്ളാൻ സാധിക്കുന്നത് മിറാഷ് 2000 പോർ വിമാനങ്ങളുടെ വില ഏകദേശം 23 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ദീര്‍ഘകാലമായി വിവാദത്തില്‍ മുങ്ങി നില്ക്കുന്ന ദസോയാണ് മിറാഷ് 2000 യുദ്ധവിമാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ഇവരാണ് ഇന്ത്യക്ക് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത് മണിക്കൂറില്‍ പരമാവധി 2495 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ ശക്തിയുള്ള യുദ്ധവിമാനമാണ് മിറാജ് 2000