“പൗരത്വ (ഭേദഗതി) ബിൽ 2019 മുസ്ലിം സമുദായത്തിൽ പെട്ടവരോട് വിവേചനം കാണിക്കുന്നു. ബിൽ തീർത്തും ഭരണഘടനാ വിരുദ്ധവും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധവുമാണ്… ഞാൻ ബില്ലിനെ അപലപിക്കുന്നു. നാളെ മുതൽ ഓഫീസിൽ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവിൽ സർവീസ് ഉപേക്ഷിക്കുകയാണ് ”- റഹ്മാൻ ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
''അസമിലെ എൻആര്‍സിയുടെ ഫലം നമ്മൾ കണ്ടതാണ്. 19 ലക്ഷം പേരാണ് അസമിൽ എൻആർസിക്ക് പുറത്തായത്. ദളിത്, പട്ടികവർഗക്കാർ, ഒബിസി വിഭാഗം, മുസ്ലിങ്ങൾ എന്നിവരാണ് പുറത്തായത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി വലിയ അളവ് പണം ചെലവിടേണ്ടിവരുന്നു. പൗരത്വം തെളിയിക്കാനായില്ലെങ്കിലും മുസ്ലിം ഇതര വിഭാഗങ്ങൾ അഭയാർഥികൾ എന്ന നിലയ്ക്ക് പൗരത്വം സ്വന്തമാക്കാനുള്ള വഴിയാണ് തുറക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.