കൈയ്യിൽ മെഹന്ദി, സീമന്ത രേഖയിൽ സിന്ദൂരം; വിവാഹമോടിയിൽ നസ്രത് പാർലമെന്റിൽ
തുർക്കിയിൽ നടന്ന വിവാഹ ചടങ്ങുകളുടെ തിരക്കിലായിരുന്നു നസ്രത്. വിവഹത്തിന്റെ പുതുമോടി അവസാനിക്കുന്നതിന് മുമ്പ് അവിടെ നിന്ന് നേരിട്ടാണ് പാർലമെന്റിലെത്തിയത്.
വിവാഹ ശേഷം പാർലമെന്റിലെത്തിയ തൃണമൂൽ എംപി നസ്രത് ജഹാനും മിമി ചക്രവർത്തിയും സത്യ പ്രതിജ്ഞ ചെയ്തു.
2/ 10
മിമി ചക്രവർത്തി പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
3/ 10
മിമി ചക്രവർത്തിയും നസ്രത് ജഹാനും പാർലമെന്റിലേക്കെത്തുന്നു. പടിയെ തൊട്ടുവന്ദിച്ച ശേഷമാണ് മിമി പാർലമെന്റിൽ പ്രവേശിച്ചത്.
4/ 10
ഞായറാഴ്ച രാത്രി കൊൽക്കത്തയിലെത്തിയ ശേഷം ചൊവ്വാഴ്ച രാവിലെ ലോക്സഭയിൽ നസ്രത്ത് സത്യപ്രതിജ്ഞ ചെയ്തു. നസ്രതിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ജാവദ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ടിഎംസി എംപി മിമി ചക്രബർത്തിക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
5/ 10
തുർക്കിയിൽ നടന്ന വിവാഹ ചടങ്ങുകളുടെ തിരക്കിലായിരുന്നു നസ്രത്. വിവഹത്തിന്റെ പുതുമോടി അവസാനിക്കുന്നതിന് മുമ്പ് അവിടെ നിന്ന് നേരിട്ടാണ് പാർലമെന്റിലെത്തിയത്.
6/ 10
ഈ മാസം 19നായിരുന്നു നസ്രത്തിന്റെ വിവാഹം. ബിസിനസ് മാൻ നിഖിൽ ജയ്ൻ ആണ് വരൻ
7/ 10
തുർക്കിയിൽവെച്ചായിരുന്നു വിവാഹചടങ്ങുകൾ.
8/ 10
ബംഗാളി ഭാഷയിലാണ് മിമിയും നസ്രത്തും സത്യപ്രതിജ്ഞ ചെയ്തത്.
9/ 10
വന്ദേമാതരം, ജയ്ഹിന്ദി, ജയ് ബംഗ്ല എന്നീ മുദ്രാവാക്യങ്ങളും സത്യപ്രതിജ്ഞയുടെ അവസാനം ഇരുവരും ഉച്ചരിച്ചു
10/ 10
സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്പീക്കർ ഓംബിർലയുടെ കാലുകളിലും ഇരുവരും വന്ദിച്ചു