പ്രായപൂർത്തിയായവർക്ക് വിവാഹപ്രായമെത്തിയില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
മകളുടെ സുഹൃത്തിന് വിവാഹ പ്രായം എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹർജിയെ എതിർത്തത്.
News18 Malayalam | December 31, 2020, 1:42 PM IST
1/ 4
ചണ്ഡീഗഢ്; പ്രായപൂർത്തിയായവർക്ക് വിവാഹപ്രായമെത്തിയില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് ചണ്ഡിഗഢ് ഹൈക്കോടതി. മാതാപിതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്തൊമ്പതുകാരിയാണ് ഹരിയാന-പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്.
2/ 4
20കാരനായ ആൺകുട്ടിയുമായി സൌഹൃദത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ താൽപര്യമുണ്ടെന്നും സംരക്ഷണം വേണമെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ മകളുടെ സുഹൃത്തിന് വിവാഹ പ്രായം എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹർജിയെ എതിർത്തത്.
3/ 4
ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് നിർണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിലുള്ള സ്വാന്ത്ര്യവും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
4/ 4
അതുകൊണ്ടുതന്നെ പ്രായപൂർത്തിയായ ഒരാളുടെ കാര്യത്തിൽ മാതാപിതാക്കൾ അമിതമായി ഇടപെടുന്നത് നല്ലതല്ലെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിക്കും സുഹൃത്തിനും മതിയായ സംരക്ഷണം ഒരുക്കാൻ ജസ്റ്റിസ് അൽക്ക സരിൻ പൊലീസിന് നിർദേശം നൽകി.