വൈറൽ പനി ബാധിച്ച ബാല കൃഷ്ണഹാദിനോട് ആളുകൾ കൊറോണ വൈറസ് പരിശോധന കൂടി നടത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നേരെ അമ്മയുടെ ശവകുടീരത്തിൽ എത്തിയ അദ്ദേഹം അതിന് സമീപത്തുള്ള ഒരു മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. അയൽക്കാർ നടത്തിയ തിരച്ചിലിലാണ് ശവകുടീരത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.