പുതിയ സൈനികരെ റിക്രൂട്ട് (Army Recruitmet) ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് (Agnipath)പദ്ധതിക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നു.
2/ 8
രാജ്യത്തെ കൂടുതൽ സംസ്ഥാനങ്ങളിൽ പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബിഹാർ, രാജസ്ഥാൻ എന്നിവടങ്ങളിലാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. പട്നയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടതിന്റെ ദൃശ്യങ്ങൾ (AP Photo/Sanjay Kumar Srivastava)
3/ 8
ബിഹാർ ലഖിസാരി റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിൻ അഗ്നിക്കിരയാക്കി. (PTI)
4/ 8
ഗ്വാളിയാറിനെ ബിർളാനഗർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിൽ ആളിക്കത്തുന്ന തീ. സമീപം പൊലീസിനെ വിന്യസിച്ചിരിക്കുന്നതും കാണാം. (PTI)
5/ 8
ഗ്വാളിയോറിലെ ബിർലാനഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ യുവാക്കളെ പോലീസ് ഉദ്യോഗസ്ഥർ ഓടിച്ചു. (PTI)
6/ 8
ലഖിസരായി റെയിൽവേ സ്റ്റേഷനിൽ യുവാക്കൾ തീവണ്ടി കത്തിച്ചു. (PTI)
7/ 8
ബിഹാറിലെ ഹാജിപൂരിൽ ജമ്മു താവി ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിന് പ്രതിഷേധക്കാർ തീവെച്ചപ്പോൾ. (PTI)
8/ 8
വാരണാസി കാന്റ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച യുവാക്കളെ പോലീസ് ഓടിച്ചു വിടുന്നു. (PTI)