ന്യൂഡൽഹി: രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് രാഷ്ട്രപിതാവ് മഹാത്മഗാന്ധിക്കും ബിജെപിയുടെ ആചാര്യൻ അടൽ ബിഹാരി വാജ്പേയിക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
2/ 5
വ്യാഴാഴ്ച രാവിലെ ഇരുവരും അന്ത്യ വിശ്രമം കൊള്ളുന്ന രാജ്ഘട്ടിലും സദൈവ് അടലിലും എത്തിയാണ് മോദി ആദരം അർപ്പിച്ചത്. ദേശീയ യുദ്ധ സ്മാരകവും മോദി സന്ദർശിച്ചു.
3/ 5
രാവിലെ ഏഴ് മണിയോടെയാണ് മോദി രാജ്ഘട്ടിലെത്തിയത്. അവിടെ ആദരം അർപ്പിച്ച ശേഷമാണ് അദ്ദേഹം സദൈവ് അടലിലെത്തിയത്.
4/ 5
താമര ആകൃതിയിലുള്ള വാജ്പേയിയുടെ സ്മാരകത്തിൽ മോദി ആദരം അർപ്പിച്ചു. അതിനു ശേഷം അദ്ദേഹം ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചു. അവിടെ അദ്ദേഹം പുഷ്പ ചക്രവും സമർപ്പിച്ചു.
5/ 5
വൈകിട്ട് ഏഴ് മണിക്കാണ് മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ സർക്കാരിന്റെ സത്യ പ്രതിജ്ഞ. രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.