ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ മെയ് മൂന്നിന് അവസാനിക്കും.
2/ 6
ഈ സാഹചര്യത്തിൽ മെയ് നാലുമുതൽ ആഭ്യന്തരയാത്രകൾക്കുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
3/ 6
തിരഞ്ഞെടുക്കപ്പെട്ട ആഭ്യന്തരറൂട്ടുകളിലേക്ക് മാത്രമായിരിക്കും ബുക്കിംഗ്.
4/ 6
പ്രധാന മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ ആയിരിക്കും ആഭ്യന്തരയാത്രകൾക്കുള്ള ബുക്കിംഗ് അനുവദിക്കുക.
5/ 6
അതേസമയം, അന്താരാഷ്ട്ര യാത്രകൾക്കുള്ള ബുക്കിംഗ് ജൂൺ ഒന്നിന് ആരംഭിക്കും. കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മാർച്ച് 25ന് ആരംഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദു ചെയ്തത്.
6/ 6
ആദ്യഘട്ട ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിച്ചെങ്കിലും മെയ് മൂന്നുവരെ ലോക്ക്ഡൗൺ നീട്ടുകയായിരുന്നു.