സർക്കാർ രൂപീകരണ ആവശ്യം ഉന്നയിച്ചത് അജിത് പവാർ; നീക്കം തിരിച്ചടിച്ചെന്ന് സമ്മതിച്ച് ദേവേന്ദ്ര ഫഡ്നവിസ്
'കോൺഗ്രസുമായി ചേരാൻ എൻസിപിക്ക് താത്പര്യമില്ലെന്നറിയിച്ചാണ് അജിത് പവാർ സമീപിച്ചത്.
News18 | December 8, 2019, 12:32 PM IST
1/ 5
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം എന്ന ആവശ്യം ഉന്നയിച്ച് എന്‍സിപി നേതാവ് അജിത് പവാറാണ് തന്നെ സമീപിച്ചത് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. എൻസിപി അധ്യക്ഷൻ ശരത് പവാറുമായി ചർച്ച ചെയ്തിരുന്നുവെന്നാണ് അജിത് പറഞ്ഞത്.
2/ 5
ബിജെപിക്കൊപ്പം സഖ്യം ചേരാൻ താത്പ്പര്യം പ്രകടിപ്പിച്ച് കുറച്ച് എംഎൽഎമാരുമായും അജിത് പവാറിന്റെ നിർബന്ധപ്രകാരം താൻ സംസാരിച്ചിരുന്നുവെന്നും ഒരു ചാനൽ അഭിമുഖത്തിൽ ഫഡ്നവിസ് വ്യക്തമാക്കി.
3/ 5
'കോൺഗ്രസുമായി ചേരാൻ എൻസിപിക്ക് താത്പര്യമില്ലെന്നറിയിച്ചാണ് അജിത് പവാർ സമീപിച്ചത്. ശിവസേനയുമായി ചേർന്ന് ഒരു ത്രികക്ഷി സർക്കാർ രൂപീകരിക്കാനില്ല.. ഒരു സുസ്ഥിര സർക്കാരിനായി ബിജെപിക്കൊപ്പം ചേരാന്‍ തയ്യാറാണ്' എന്നായിരുന്നു അജിത്തിന്റെ വാക്കുകൾ.
4/ 5
എന്നാൽ ആ നീക്കം തിരിച്ചടിച്ചുവെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. ഇതിന് പിന്നിലെ അണിയറ നീക്കങ്ങളും രാഷ്ട്രീയ നാടകത്തിലെ പുറത്തു വരാത്ത കഥകളും വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ഫഡ്നവിസ് വ്യക്തമാക്കി.
5/ 5
രാഷ്ട്രീയ രൂപീകരണം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കെ ഇക്കഴിഞ്ഞ നവംബർ 23ന് അജിത് പവാറിനൊപ്പം ചേർന്ന് ബിജെപി തിടുക്കത്തിൽ സർക്കാർ രൂപീകരണം നടത്തിയിരുന്നു. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കോടതി ഇടപെടലിനും ഒടുവിൽ വെറും എൺപത് മണിക്കൂർ നീണ്ട ആ സർക്കാർ രാജി വച്ചു. പിന്നാലെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ അധികാരത്തിലേറുകയും ചെയ്തു.