മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മന്ത്രിസഭാ വികസനത്തിനൊരുങ്ങുമ്പോൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ പുതിയ വഴിത്തിരിവിലേക്ക്.
2/ 8
സംസ്ഥാനത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കം കുറിച്ച അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കാമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
3/ 8
എൻസിപി നേതാവായ അജിത് പവാറിന്റെ പിന്തുണയോടെ ഒറ്റരാത്രി കൊണ്ട് ബിജെപി സർക്കാർ സംസ്ഥാനത്ത് അധികാരത്തിലേറിയതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും നിരവധി വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്.
4/ 8
കോടതി ഇടപെടൽ വരെയുണ്ടായ ഈ അട്ടിമറി സര്ക്കാർ പിന്നീട് രാജി വച്ചു ഒഴിഞ്ഞു. ഇതേ തുടർന്നാണ് ശിവസേന-എന്സിപി-കോൺഗ്രസ് സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയത്..
5/ 8
ഇതേ അജിത് പവാർ തന്നെ ഇപ്പോൾ ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. എൻസിപി അധ്യക്ഷൻ ശരത് പവാറിനോട് ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നുവെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയ്യാറായില്ല.
6/ 8
താക്കറെ കുടുംബത്തിൽ നിന്ന് ആദ്യമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആദിത്യ താക്കറെയും മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
7/ 8
പരിസ്ഥിതി അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് ആദിത്യയെ പരിഗണിക്കുന്നതെന്നാണ് ഇവരുമായി അടുത്ത ചില ആളുകളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
8/ 8
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക കോൺഗ്രസും പുറത്തു വിട്ടിട്ടുണ്ട്. അശോക് ചവാൻ, അമിത് വിലാസ് റാവു ദേശ്മുഖ്, വർഷ ഏക് നാഥ് ഗെയ്ക്വാഥ് എന്നിവരാണ് ഇതിൽ പ്രമുഖർ.