തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിനു സമീപം മേഘവിസ്ഫോടനത്തെത്തുടർന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. നാൽപതിലേറെപ്പേരെ കാണാതായി. (Image: PTI)
2/ 9
ഇതുവരെ 15,000ലേറെ പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ആശുപത്രികളിലേക്കു മാറ്റി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അമർനാഥ് തീർഥാടനം പുരോഗമിക്കുന്നതിനിടെയുണ്ടായ ദുരന്തം കടുത്ത ആശങ്കയുയർത്തി. (Image: PTI)
3/ 9
വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് അപകടം. പെട്ടെന്നുള്ള പേമാരിയിൽ ഗുഹാമുഖത്തിന് മുകളിൽനിന്നും വശങ്ങളിൽനിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. (Image: PTI)
4/ 9
തീർഥാടകർക്ക് ഭക്ഷണം നൽകുന്ന 25 ടെന്റുകളും മൂന്ന് സമൂഹ അടുക്കളകളും കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. (Image: PTI)
5/ 9
ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. (Image: PTI)
6/ 9
ഇന്ത്യൻ സൈന്യവും ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ്, എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു (Image: PTI)
7/ 9
പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തിൽ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ചു. (Image: PTI)
8/ 9
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ വിളിച്ച് സ്ഥിതിഗതികളാരാഞ്ഞു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സേനാവിഭാഗങ്ങളോട് നിർദേശിച്ചു. (Image: News18)
9/ 9
കനത്തമഴ തുടരുന്നതിനാൽ അമർനാഥ് തീർഥാടനം താത്കാലികമായി നിർത്തിവെച്ചു. കാലാവസ്ഥ അനുകൂലമാകുന്നതോടെ താത്കാലിക വിശ്രമകേന്ദ്രങ്ങളും മറ്റും പുനഃസ്ഥാപിക്കുമെന്നും തീർഥാടനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. (Image: PTI Photo)