യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആനന്ദ് അതിനുശേഷം റിലയൻസ് ഇൻഡസ്ട്രീസിൽ ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സിന്റെയും ബോർഡ് അംഗം ഉൾപ്പെടെയുളള വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഊർജ ബിസിനസ്സിന് നേതൃത്വം നൽകുന്നു.