ഭുവനേശ്വർ: അനന്ത് അംബാനി പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശ്രീ ജഗന്നാഥ ക്ഷേത്ര ഭാരവാഹികളുടെയും പൊലീസിന്റെ സഹകരണത്തോടെയായിരുന്നു സന്ദര്‍ശനം. കർശന സുരക്ഷക്ക് നടുവിലൂടെയാണ് അനന്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. ഏകദേശം 10 മിനിറ്റോളം സമയം പ്രാർത്ഥിച്ചു. പിന്നീട്, മുക്തി മണ്ഡപത്തിൽ അനുഗ്രഹം തേടുകയും മാ വിമല ക്ഷേത്രം, കന്പത ഹനുമാൻ, മാ മഹാലക്ഷ്മി ക്ഷേത്രം എന്നിവ സന്ദർശിക്കുകയും ചെയ്തു ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണ സമിതി അനന്ത് അംബാനിക്ക് ഭഗവാന്റെ വസ്ത്രങ്ങളും കലണ്ടറുകളും പ്രസാദവും സമ്മാനിച്ചു. ദർശനത്തിന് ശേഷം, എല്ലാവർക്കും നന്ദി പറഞ്ഞ് അനന്ത് അംബാനി ശ്രീകോവിലിൽ നിന്ന് മടങ്ങി വിവാഹത്തിന് മുന്നോടിയായി അനുഗ്രഹം തേടിയാണ് അനന്ത് അംബാനി ക്ഷേത്രത്തിലെത്തിയത്