റായ്ബറേലി ജില്ലയില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം ജില്ലാ ഭരണകൂടത്തിന് ജെയ്റ്റ്ലി കൈമാറുകയായിരുന്നു. എം പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ച്, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 200 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു ജെയ്റ്റ്ലിയുടെ നിര്‍ദേശം.
നിര്‍ദേശം ജില്ലാ പ്രാദേശിക വികസന ഏജന്‍സയുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും നേഹ കൂട്ടിച്ചേര്‍ത്തു. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേഗത്തില്‍ നടപ്പാക്കുമെന്നും അവര്‍ കൂട്ടച്ചേര്‍ത്തു. എംപിമാർക്ക് അവരവരുടെ മണ്ഡലങ്ങളിൽ പ്രതിവർഷം അഞ്ചുകോടിരൂപവരെയുള്ള പദ്ധതികൾ നിർദേശിക്കാവുന്നതാണ്.