തെരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയത്തിനു പിന്നാലെ രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയായി അരവിന്ദ് കേജ്രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12: 15- ന് രാം ലീല മൈതാനത്താണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കേവിന്ദിന് മുന്നിലാണ് കെജ്രിവാൾ സ്ത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും കേജ്രിവാളിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
അന്താരാഷ്ട്ര ടെന്നീസ് കളിക്കാരൻ സുമിത് നാഗൽ, ഡൽഹിയിലെ സ്കൂൾ വിദ്യാർത്ഥികൾ, മൊഹല്ല ക്ലിനിക് ഡോക്ടർ അൽക, ബൈക്ക് ആംബുലൻസ് സർവീസ് ഓഫീസർ യുധിഷ്ഠിർ രഥി, നൈറ്റ് ഷെൽട്ടർ കെയർടേക്കർ ഷബീന അർഹൻ, സിഗ്നേച്ചർ ബ്രിഡ്ജ് എൻജിനീയർ രത്തൻ ജംഷെഡ് ബട്ലിബോയ്, മെട്രോ പൈലറ്റ് നിധി ഗുപ്ത എന്നിവരും കേജ്രിവാളിനൊപ്പം വേദി പങ്കിടും.