ന്യൂഡൽഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രം വീണ്ടും സജീവമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അഞ്ഞൂറിലധികം ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുകയാണ്. ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത കേന്ദ്രങ്ങളില്‍ ഭീകരര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.