ബിഹാറിലെ സമസ്തിപൂരിലെ മൊഹിയുദ്ദീൻ നഗർ ബ്ലോക്കിന് കീഴിലുള്ള ശിവസിംഗ്പൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അപ്ഗ്രേഡ് ചെയ്ത മിഡിൽ സ്കൂൾ ഈ ദിവസങ്ങളിൽ രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. സ്കൂൾ പ്രധാനാധ്യാപകന്റെ ശ്രമഫലമായി ഈ സ്കൂളിലെ ലൈബ്രറി വിമാനമാക്കി മാറ്റിയിരിക്കുകയാണ്. (മുകേഷ് കുമാർ / ന്യൂസ് 18 ഹിന്ദി)
സമസ്തിപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ പാടോരി സബ് ഡിവിഷനിലെ മൊഹിയുദ്ദീൻ നഗർ ബ്ലോക്കിലെ ശിവസിംഗ്പൂർ ഗ്രാമത്തിലാണ് ഈ അപ്ഗ്രേഡ് ചെയ്ത മിഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രധാനാധ്യാപകന്റെ ശ്രമഫലമായാണ് ലൈബ്രറി വിമാനത്തിന്റെ രൂപത്തിൽ നിർമിച്ചിരിക്കുന്നത്. (മുകേഷ് കുമാർ / ന്യൂസ് 18 ഹിന്ദി)
ശിക്ഷാ ഉഡാൻ എന്നാണ് ഈ ലൈബ്രറിയുടെ പേര്. ഇത് നിർമിക്കാൻ സർക്കാർ ഫണ്ട് ചെലവാക്കിയിട്ടില്ല. സ്കൂളിലെ പ്രധാനാധ്യാപകൻ മേഘൻ സാഹ്നി തന്റെ സ്വകാര്യ ഫണ്ട് ഉപയോഗിച്ച് കുട്ടികളിൽ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം വളർത്തുന്നതിനായി വിമാനത്തിന്റെ രൂപത്തിൽ ലൈബ്രറി നിർമിക്കുകയായിരുന്നു. (മുകേഷ് കുമാർ / ന്യൂസ് 18 ഹിന്ദി)
മിഡിൽ സ്കൂളിൽ നിർമിച്ച ലൈബ്രറി മൊഹിയുദ്ദീൻ നഗർ എംഎൽഎ രാജേഷ് കുമാർ സിങ് ഉദ്ഘാടനം ചെയ്തു. മൊഹിയുദ്ദീൻ നഗറിലെ നന്ദിനി ഗ്രാമത്തില് ശിക്ഷാ എക്സ്പ്രസ് നിർമ്മിച്ചിരുന്നുവെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ മേഘൻ സാഹ്നി പറയുന്നു. അത് ഒരു തീവണ്ടിയുടെ രൂപത്തിലായിരുന്നു. ഇതിനുശേഷം അദ്ദേഹത്തിന്റെ സ്കൂൾ കുട്ടികൾ ഒരു വിമാനം ഉണ്ടാക്കാൻ അഭ്യർത്ഥിച്ചു. അവരുടെ ആഗ്രഹ പ്രകാരം വിമാനം നിർമിക്കുകയായിരുന്നു. (മുകേഷ് കുമാർ / ന്യൂസ് 18 ഹിന്ദി)