പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങൾക്കെതിരെ നിശബ്ദ പ്രതിഷേധവുമായി ബിജെപി നേതാക്കൾ. ബിജെപി നേതാക്കളായ നിർമല സീതാരാമൻ, വിജയ് ഗോയൽ, ഹർഷ വര്ദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സേവ് ബംഗാൾ, സേവ് ഡെമോക്രസി എന്ന് എഴുതിയ പ്ലക്കാർഡുകളുമായിട്ടാണ് നേതാക്കൾ പ്രതിഷേധിച്ചത് ബിജെപി പ്രസിഡന്റ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അക്രമങ്ങൾ ഉണ്ടായത്. എബിവിപി പ്രവർത്തകരും തൃണമൂൽ ഛത്ര പരിഷത്ത് പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. അക്രമങ്ങൾക്കിടെ ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാനികളിൽ ഒരാളായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തു