രാജ്യസഭംഗം, കേന്ദ്രമന്ത്രി, പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് രണ്ടു തവണ എംപി. മൂന്നര പറ്റിറ്റാണ്ടിലധികം നീണ്ട ബന്ധമാണ് ശത്രുഘ്നൻ സിൻഹ ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഏറെ നാളായി പാർട്ടിയുടെയും കേന്ദ്രഭരണത്തിന്റെയും വിമർശകൻ ആയിരുന്നു സിൻഹ. പട്നസാഹിബിൽ സീറ്റ് നിഷേധിച്ചതോടെ അകൽച്ച പൂർണമായി.