തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിരീക്ഷണം ഉണ്ടായിട്ടും അതിനപ്പുറം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ പലതും ചെയ്യാന്‍ ടിഎംസിക്ക് സാധിക്കുന്നുണ്ട് രാഹുല്‍ സിന്‍ഹ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എന്തും നടക്കുമെന്നും ഭരിക്കുന്ന പാർട്ടി കൃത്രിമം കാണിച്ചുവെന്ന ആരോപണം തള്ളിക്കളയാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്ന കാലിഖഞ്ച്, കരഖ് പൂർ മണ്ഡലങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് വലിയ ലീഡ് ഉണ്ടായിരുന്നു. 2016ലെ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചിരുന്നു. എന്നിട്ടും ഈ സീറ്റുകളിൽ തോറ്റതാണ് സംശയത്തിന് കാരണം. കര്ഖപൂർ സർദാര്‍ സീറ്റിൽ ആദ്യമായിട്ടാണ് തൃണമൂൽ വിജയിക്കുന്നത്. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.