കര്‍ണാടകയില്‍ ഓടുന്ന ബസിന് തീപ്പിടിച്ച് രണ്ട് കുട്ടികളും ഒരു സ്ത്രീയുമുള്‍പ്പെടെ അഞ്ച് യാത്രികര്‍ വെന്തുമരിച്ചു. പൊള്ളലേറ്റ 27 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലെ കെ ആര് ഹള്ളിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച ബസില്‍ 32 യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്ജിന് തകരാറായതാണ് ബസിന് തീപ്പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഹിരിയൂര്‍ പോലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം അരംഭിച്ചതായി എസ് പി രാധിക പറഞ്ഞു.