ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കാനും ഇന്ത്യയുടെ വിദേശ നയങ്ങള്‍ക്കു പിന്തുണ ലഭ്യമാകാനും പുതിയ മിഷനുകൾ സഹായകമാകും. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ ഇന്ത്യന്‍ സമൂഹത്തിനും വലിയ തോതില്‍ സഹായകമാകുകയും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സുഹൃദ് രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ ലക്ഷ്യമാണ്. പുതിയ മൂന്ന് ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കാനുള്ള തീരുമാനം ദേശീയ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള('സബ്കാ സാത്ത് സബ്കാ വികാസ്') മുന്നോട്ടുള്ള പടിയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.