ലോക്കോമോട്ടീവുകളിൽ മഹാത്മാവിന്റെ ചിത്രം വരച്ചുകൊണ്ട് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക വർഷം ആഘോഷിച്ച് മധ്യറെയിൽവേ. ദേശീയ ത്രിവർണ്ണത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്കോമോട്ടീവുകളിൽ മഹാത്മ ഗാന്ധിയുടെ ചിത്രം വരയ്ക്കുന്നത്.
2/ 5
ലോക്കോമോട്ടീവുകളുടെ പെയിന്റിംഗ് ജോലികൾ ഏകദേശം രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്.
3/ 5
ഇതുവരെ വരച്ച 15 ഡീസൽ ലോക്കോമോട്ടീവുകൾ ഇപ്പോൾ മുംബൈ-പൂനെ, മുംബൈ-കൊങ്കൺ റൂട്ടിലാണ് ഓടുന്നത്. കൂടാതെ ഏഴ് ലോക്കോമോട്ടീവുകൾ കൂടി വരയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
4/ 5
കല്യാണിലെ ഡീസൽ ലോക്കോ ഷെഡിലെ മാസ്റ്റർക്രാഫ്റ്റ്സ്മാൻ ആൻഡ് പെയിന്റർ ശ്രീ ചിന്തമൻ ദൊണ്ടെയാണ് ഒരു ടീമിനൊപ്പം ലോക്കോമോട്ടീവുകൾ പെയിന്റ് ചെയ്യുന്നത്.
5/ 5
“ 'സ്വച്ഛത' അല്ലെങ്കിൽ 'അഹിംസ' എന്ന ആശയം ഞങ്ങൾക്ക് നൽകിയത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജി അല്ലെങ്കിൽ ബാപ്പു ആണ്. ഈ ചിത്രങ്ങളിലൂടെ, സെൻട്രൽ റെയിൽവേയെ പ്രതിനിധീകരിച്ച് മഹാത്മാവിന് ആദരം അർപ്പിക്കുകയാണ്. ” - അദ്ദേഹം പറഞ്ഞു.